Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

അജ്ഞാത വാഹനമിടിച്ച് 9 വയസുകാരി കോമയിലായിട്ട് ആറു മാസം ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് ജില്ലയിലെ വടകരയില്‍ വാഹനമിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആറുമാസം മുമ്പാണ് അപകടം നടന്നത്. അതിന് ശേഷം കുട്ടി കോമ അവസ്ഥയിലായിരുന്നു. അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിരുന്നില്ല. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ വടകര റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് അടുത്തമാസം 27ന് കമ്മീഷൻ പരിഗണിക്കും. കാറിനെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. നേരത്തെ ശേഖരിച്ച പഴയ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കും. വിട്ടു പോയ സിസിടിവി കാമറകൾ ഉണ്ടെങ്കിൽ വിശദമായി പരിശോധിക്കുമെന്നും റൂറൽ എസ്പി അറിയിച്ചു. ഇടറോഡുകളിലെയും മറ്റും സിസിടിവികളും പരിശോധിക്കും. ഇതുവരെ ഒരു കാറിന്റെ അവ്യക്തമായ ദൃശ്യം മാത്രമാണ് പൊലീസിന്റെ പക്കൽ ഉള്ളത്.

Leave A Reply

Your email address will not be published.