Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൂട്ട കൊലയ്ക്ക് കാരണം പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തത്

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതെന്ന് വിവരം. കൊല്ലപ്പെട്ട ഫര്‍സാനയുമായുള്ള പ്രതിയുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊടും ക്രൂരത ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇന്ന് രാവിലെയാണ് ഫർസാനയെ പ്രതി വീട്ടില്‍ നിന്നും ഇറക്കി പേരുമലയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് അഫാസിനൊപ്പം ഇറങ്ങി വരികയായിരുന്നു. മുരുക്കോണം സ്വദേശിയാണ് ഫര്‍സാന.പ്രണയം സമ്മതിപ്പിക്കുന്നതായി അഫാൻ ഒടുവില്‍ പോയത് പാങ്ങോടുള്ള പിതാവിന്റെ അമ്മയുടെ അടുത്തേക്ക് ആയിരുന്നു. എന്നാല്‍ അച്ഛമ്മ സല്‍മാ ബീവിയും ബന്ധത്തെ എതിര്‍ത്തു. ഇതോടെയാണ് പ്രതി സല്‍മാ ബീവിയെ ആദ്യം കൊലപ്പെടുത്തിയത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു സല്‍മാ ബീവിയുടെ മൃതദേഹം കണ്ടത്. ബന്ധുവായ പെണ്‍കുട്ടിയാണ് ആദ്യം മൃതദേഹം കണ്ടത്. ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് അഫ്‌സാന്റേതെന്നാണ് വിവരം.

Leave A Reply

Your email address will not be published.