Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷനിൽ ശമ്പള പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം : നാഷണൽ ഹെൽത്ത് മിഷനിൽ ശമ്പള പ്രതിസന്ധി രൂക്ഷം. കേന്ദ്ര ഫണ്ട് ലഭിച്ചിട്ടും ഇതുവരെ ജനുവരി മാസത്തെ ശമ്പളം കിട്ടിയില്ലെന്ന് പരാതി. ഹെൽത്ത് മിഷന് ഈ മാസം 14 ന് കേന്ദ്രം സഹായം നൽകിയിരുന്നു. 120 കോടി രൂപയാണ് നൽകിയത്. പണം ലഭിച്ചിട്ടും ശമ്പളം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. ശമ്പളപ്രതിസന്ധി സ്ഥിരം പ്രശ്നമെന്നും ജീവനക്കാർ ആക്ഷേപിച്ചു.

Leave A Reply

Your email address will not be published.