Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മണൽ കയറ്റിയ ട്രക്ക് മറിഞ്ഞ് കുട്ടി ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

മണൽ കയറ്റിയ ട്രക്ക് നാഷണൽ ഹൈവേയിൽ മറിഞ്ഞ് കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു. ​ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തരാഡ് ദേശീയ പാതയിൽ റോഡരികിൽ ജോലി ചെയ്യുന്നതിനിടെയാണ് മണൽ കയറ്റിയ ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ നാല് പേർ മരിച്ചത്. റോഡ് പണി നടക്കുന്നതിനിടെയാണ് സംഭവം. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ജെസിബി യന്ത്രം ഉപയോഗിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്തുവെന്നാണ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ടവരെല്ലാം ദഹോദ് ജില്ലയിൽ നിന്നുള്ളവരും ജോലിക്കായി ഇവിയേയ്ക്ക് വന്നവരുമാണെന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave A Reply

Your email address will not be published.