ന്യൂഡൽഹി : ആം ആദ്മിയിൽ നിന്ന് രാജിവെച്ച എട്ട് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരുടെ ഈ നീക്കം എഎപിക്ക് കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. പാലം മണ്ഡലത്തിൽ നിന്നുളള വന്ദന ഗൗർ, ത്രിലോക്പുരി എംഎൽഎയായ രോഹിത് മെഹറൗലിയ, മദിപുർ എംഎൽഎ ഗിരീഷ് സോണി, മദൻ ലാൽ ( കസ്തൂർബ നഗർ), രാജേഷ് റിഷി (ഉത്തം നഗർ), ബി എസ് ജൂൻ, നരേഷ് യാദവ്, പവൻ ശർമ്മ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബിജെപി ഡൽഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതൊരു ചരിത്ര നിമിഷമാണെന്ന് ബൈജയന്ത് പാണ്ഡ പറഞ്ഞു. ഫെബ്രുവരി അഞ്ചിലെ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹി സ്വതന്ത്രമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാണ്ഡ കൂട്ടിച്ചേർത്തു.