Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

രാധയുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി

മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വയനാട് എം പി പ്രിയങ്ക​ ​ഗാന്ധി. രാധയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ചു. കുടുംബം തകർന്ന നിലയിലാണ്. വീടിന്‍റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായം എത്രയും പെട്ടന്ന് ചെയ്തു നൽകുമെന്ന് കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അരമണിക്കൂറോളം പ്രിയങ്ക ഗാന്ധി കുടുംബത്തോടൊപ്പം ചെലവഴിച്ചു. വന്യജീവി പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ശ്രമിക്കും എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഫെൻസിങ് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിക്കാൻ ശ്രമിക്കും. പരിഹാരപദ്ധതികൾ നടപ്പിലാക്കും എന്നും പ്രിയങ്ക വയനാട് എം പി ഉറപ്പ് നൽകി. പദ്ധതികൾ നടപ്പിലാക്കാൻ ഫണ്ടുകളുടെ അപര്യാപ്തതയുണ്ട്. പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രവും സംസ്ഥാനവും ഫണ്ടുകൾ അനുവദിക്കണം എന്നും എംപി പറഞ്ഞു.

Leave A Reply

Your email address will not be published.