Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്നു വീണു ; ഉത്തർപ്രദേശിൽ 5 മരണം

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ സ്റ്റേജ് തകർന്ന് വീണ് അപകടം. അപകടത്തിൽ അഞ്ചുപേർ മരിച്ചു. നാൽപ്പത്തിലധികം പേർക്ക് അപകടത്തിൽ പരുക്കേട്ടിട്ടുണ്ട്. ബാഗ്പട്ടിലെ ആദിനാഥന്റെ നിർവാണ ലഡ്ഡു ഉത്സവത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ശ്രീ ദിഗംബർ ജെയിൻ ഡിഗ്രി കോളേജിന്റെ ഗ്രൗണ്ടിൽ 65 അടി ഉയരമുള്ള സ്റ്റേജിന്റെ പടികൾ തകർന്നുവീണാണ് അപകടം. ശ്രീ ആദിനാഥ ഭക്താംബർ പ്രചാരിന്റെ ആഭിമുഖ്യത്തിൽ രാവിലെ 8 മണിയോടെ ആദിനാഥ അഭിഷേകം – മോക്ഷ കല്യാണക് നിർവാണ മഹോത്സവം – എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ ധാരാളം ഭക്തർ തടിച്ചുകൂടിയിരുന്നു. അപകടത്തെത്തുടർന്ന് പരുക്കേറ്റ ഭക്തർക്ക് ഉടനടി വൈദ്യസഹായം ലഭിച്ചില്ല. ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ ഇ-റിക്ഷയിലാണ് അവരെ ആശുപത്രിയിലെത്തിച്ചത്. പല ഭക്തരുടെയും നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ബറോട്ട് കോട്‌വാലി പൊലീസ് സ്ഥലത്തെത്തി തിക്കിലും തിരക്കും നിയന്ത്രിക്കുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Leave A Reply

Your email address will not be published.