Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ബസ് യാത്രക്കിടെ തല പുറത്തിട്ട യാത്രക്കാരിയുടെ തലയറ്റുപോയി

കർണാടകയിൽ ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇതോടെ സ്ത്രീയുടെ തലയും ഉടലും വേറെ വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സംഭവം നടന്ന ഉടൻ സ്ത്രീ മരിച്ചു. തിരക്കേറിയ റോഡിലാണ് അപകടം സംഭവിച്ചത്. മൈസൂരു അർബൻ ഡിവിഷനിലെ ഡിവിഷണൽ കൺട്രോളർ, ഡിഎംഇ, ഡിടിഒ, എസ്ഒ എന്നിവർ പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു. യാത്രയ്ക്കിടെ ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാരിയിരുന്ന സ്ത്രീയെ അടുത്തുവന്ന ലോറി ഇടിച്ചതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ലോറിയുടെ ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.

Leave A Reply

Your email address will not be published.