Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം ; കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം കൈമാറി

മാനന്തവാടി : കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ കൈമാറി. ബാക്കി തുക ഉടൻ തന്നെ നൽകാനാണ് തീരുമാനം. ഇതിന് പുറമെ കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം വാര്‍ത്തയായതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആര്‍ കേളുവിനെതിരെയും ജനരോഷം ഉയര്‍ന്നിരുന്നു. 

Leave A Reply

Your email address will not be published.