മാനന്തവാടി : വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തന്റെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന വിവരം മിന്നുമണി തന്നെയാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിന്നുമണി ഫേസ്ബുക്കില്‍ കുറിച്ചു. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചനാണ് രാധയുടെ ഭര്‍ത്താവ്.