കൊച്ചി : അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ നാളെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിന് ശേഷമാകും ഹാജരാക്കുക. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപ കേസിൽ അല്പസമയം മുന്നേയാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരുന്നത്.