ചെന്നൈ : ചെന്നൈയിൽ എച്ച്എംപിവി വൈറസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു കേസുകളാണ് ചെന്നൈയിൽ സ്ഥിതീകരിച്ചത്. കര്‍ണാടകയിൽ രണ്ടു കേസുകളും ഗുജറാത്തിൽ ഒരു കേസുമാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്ത എച്ച്എംപിവി കേസുകള്‍. ആരോഗ്യവിദഗ്ധര്‍ ഇതിനോടകം എച്ച്എംപിവി വൈറസിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 2001ൽ കണ്ടെത്തിയ ഈ വൈറസ് വര്‍ഷങ്ങളായി ലോകത്താകെയുണ്ട്. എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും ഈ രോഗം വരാം. ശൈത്യകാലത്താണ് ഇതിന്‍റെ വ്യാപനം കൂടുതൽ. ചൈനയിലെ എച്ച്എംപിവി വ്യാപനത്തെ ആരോഗ്യമന്ത്രാലയവും ഐസിഎംആറും നാഷണൽ സെന്‍റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. അയൽ രാജ്യങ്ങളിലെ സ്ഥിതിയും നിരീക്ഷിക്കുന്നുണ്ട്. കര്‍ണാടകയിൽ രണ്ടു കേസുകളും ഗുജറാത്തിൽ ഒരു കേസും ചെന്നൈയിൽ രണ്ടു കേസുകളുമാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്ത എച്ച്എംപിവി കേസുകള്‍.