Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പഞ്ചാബിൽ മൂടൽ മഞ്ഞിൽ കർഷക യൂണിയൻ അംഗങ്ങളുടെ ബസ് മറിഞ്ഞ് മൂന്ന് മരണം

രൂക്ഷമായ മൂടൽ മഞ്ഞിൽ വലയുന്നതിനിടെ കർഷക യൂണിയൻ അംഗങ്ങളുമായി എത്തിയ ബസുകൾ അപകടത്തിൽപ്പെട്ട് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഖനൌരിയിൽ വച്ച് നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ കർഷകരുമായി പോയ നാല് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹരിയാനയിലെ തൊഹാനയിൽ വച്ച് വിവിധ ഇടങ്ങളിൽ വച്ചുണ്ടായ അപകടത്തിലാണ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടത്. രാവിലെ 9നും പത്തിനും ഇടയിലാണ് അപകടമുണ്ടായത്. കനത്ത മൂടൽ മഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിന് പിന്നാലെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. അതേസമയം മൂടൽ മഞ്ഞ് ശക്തമായ ഡൽഹിയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ 5.30ഓടെ 10.2 ഡിഗ്രി സെൽഷ്യസിലേക്ക് അന്തരീക്ഷ താപനില എത്തിയതായാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. വെള്ളിയാഴ്ച അത് 9.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഡൽഹിയിലെ വായുഗുണനിലവാരം ഏറെ താഴ്ന്ന നിലയിലാണുള്ളത്.

Leave A Reply

Your email address will not be published.