Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങി രണ്ട് രോഗികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് : ദേശീയപാത നിർമാണം മൂലമുള്ള ബ്ലോക്കിൽപെട്ട് ആംബുലൻസുകൾ മുന്നോട്ടെടുക്കാൻ കഴിയാതായതോടെ രണ്ട് രോഗികൾക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയാണ് സമയത്തിന് ആശുപത്രിയിലെത്താൻ സാധിക്കാതെ രോഗികൾ ഹൃദയാഘാതം മൂലം മരിച്ചത്. മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങിയാണ് രണ്ട് രോഗികൾ മരിച്ചത്. ഇവിടം ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ എന്നിവർക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബ്ലോക്കിൽപെടുകയായിരുന്നു.

Leave A Reply

Your email address will not be published.