Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സൺബേൺ മ്യൂസിക് ഫെസ്റ്റിവൽ : ഗോവയിൽ കുഴഞ്ഞുവീണു 26കാരൻ ദാരുണാന്ത്യം

ഗോവ : ഗോവയിലെ ഏറ്റവും പ്രശസ്തമായ സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ സംഗീത ആഘോഷത്തിൽ യുവാവിന് ദാരുണാന്ത്യം. ഗോവയിലെ ദാർഗാൽ ഗ്രാമത്തിൽ വച്ച് സൺബേണിന്റെ ആദ്യ ദിവസ കലാപരിപാടികൾക്കിടെ 26കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. നോർത്ത് ഗോവയിൽ ഞായറാഴ്ചയാണ് സംഭവം. സംഗീതപരിപാടിക്കിടെ കുഴഞ്ഞുവീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പശ്ചിമ ദില്ലിയിലെ രോഹിണി സ്വദേശിയായ കരൺ കശ്യപ് എന്ന 26കാരനാണ് മരിച്ചതെന്നാണ് ഗോവ പൊലീസ് സ്ഥിരീകരിക്കുന്നത്.

ശനിയാഴ്ച രാത്രി 9.45ഓടെയാണ് കരൺ കശ്യപ് കുഴഞ്ഞ് വീണത്. ബോധം നശിച്ച നിലയിലുണ്ടായിരുന്ന യുവാവിനെ മാപുസയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്. ചികിത്സയിലിരിക്കെയാണ് യുവാവിന്റെ മരണം. എന്നാൽ മരണം കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പുതുവർഷം ആഘോഷത്തിന് രാജ്യത്തെ യുവ തലമുറയെ ഏറെ ആകർഷിച്ചിട്ടുള്ള പരിപാടികളിലൊന്നാണ് ഗോവയിലെ സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ.

Leave A Reply

Your email address will not be published.