Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകിയാൽ നടപടിയെന്ന് റെയിൽവേ

ചെന്നൈ : ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകുന്ന ക്രൂ കൺട്രോളർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ ബോർഡ്. തുടർച്ചയായി നാല് ​ദിവസം രാത്രി ഡ്യൂട്ടി ചെയ്താൽ പിന്നീട് ഒരുദിവസം വിശ്രമം നൽകണമെന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിന് നൽകിയ നിർദേശത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി. ലോക്കോ പൈലറ്റ് ആറ് ദിവസം വരെ തുടർച്ചയായി രാത്രികളിൽ ജോലി ചെയ്യേണ്ടിവന്നിരുന്ന സാഹചര്യത്തിലാണ് റെയിൽവേ നടപടി സ്വീകരിച്ചത്.

Leave A Reply

Your email address will not be published.