ചെന്നൈ : കോൺക്രീറ്റ് ഡംബൽ കൊണ്ട് പതിനെട്ടുകാരനെ കൊലപ്പെടുത്തി. കേസിൽ പതിനാറുകാരൻ അറസ്റ്റിൽ. എഗ്മോറിലാണ് സംഭവം. ജോലി തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചത്. രാഹുൽ കുമാർ എന്ന വ്യക്തിയുടെ തലയ്ക്ക് ഡംബൽ കൊണ്ട് അടിക്കുകയായിരുന്നു ബിഹാർ സ്വദേശിയായ16-കാരൻ. ഇരുവരും എഗ്മോറിലെ മോണ്ടിയെത്ത് ലെയ്നിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ആണ് സംഭവം. തലയ്ക്കടിയേറ്റ രാഹുൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. എഗ്മോർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.