ചെന്നൈ : അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഡോ അരുൺ ഐ പി എസിന് എതിരെയാണ് നടപടി എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം നൽകി. ഡിസംബർ 23 -ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. ഇ കേസിന്റെ എഫ്ഐആർ ചോർന്നതിനെതിരെയാണ് പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്.