Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ , വ്യാപക മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യത

ന്യൂഡൽഹി : തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ താപനില കുറഞ്ഞു. 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നത്തെ കൂടിയ താപനില. മേഖലയിൽ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡൽഹിയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. നാളെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പശ്ചിമ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഇതിന് പുറമേ തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആലിപ്പഴവർഷത്തോടൊപ്പമുള്ള ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave A Reply

Your email address will not be published.