Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കേരള തമിഴ്നാട് ഇന്റർ സ്റ്റേറ്റ് ബോർഡർ യോഗം നടത്തി, ശബരിമല, ക്രിസ്തുമസ്- ന്യൂ ഇയർ പ്രമാണിച്ച് കർശന നടപടിയെന്ന് തീരുമാനം

കൊല്ലം : കേരള തമിഴ്നാട് ഇന്റർ സ്റ്റേറ്റ് ബോർഡർ മീറ്റിംഗ് നടത്തി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു. കെ.എം, ഐ.പി.എസ്. ന്റെയും തെങ്കാശി പോലീസ് സൂപ്രണ്ട് വി.ആർ.ശ്രീനിവാസ് ടി.പി.എസ് ന്റെയും നേതൃത്വത്തിൽ ആര്യങ്കാവ് വെച്ചാണ് കേരള തമിഴ്നാട് ഇന്റർ സ്റ്റേറ്റ് ബോർഡർ യോഗം നടത്തിയത്. ശബരിമല, ക്രിസ്തുമസ്, ന്യൂ ഇയർ പ്രമാണിച്ച് വാഹനാപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ഹൈവേ കേന്ദ്രീകരിച്ച് സംയുക്ത വാഹന പരിശോധന ശക്തമാക്കുവാനും അതിർത്തികടന്നുള്ള മദ്യം, മയക്ക് മരുന്ന് വ്യാപനം തടയുക, അന്തർ സംസ്ഥാന കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും ഹൈവേ റോഡ് സൈഡിലെ അനധികൃത കയ്യേറ്റങ്ങൾ തടയുന്നതിനും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിച്ച് ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള സംയുക്ത നടപടികൾ അടക്കം സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. കേരള പോലീസ്, എക്സൈസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പ്, തമിഴ്നാട് പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടക്കം യോഗത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.