Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഷോർട്ട് സർക്യൂട്ട് ; സുപ്രീം കോടതിക്കുള്ളിൽ തീപിടുത്തം

സുപ്രീം കോടതിക്കുള്ളില്‍ തീപിടിത്തം. കോടതി നമ്പര്‍ 11നും 12നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. തീപിടുത്തം ഉണ്ടായതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു.

Leave A Reply

Your email address will not be published.