Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

വീണ്ടും ബോംബ് ഭീഷണി ; അടിയന്തരമായി ഇറക്കി ഇൻഡിഗോ വിമാനം

രാജ്യത്ത് വീണ്ടും ബോംബ് ഭീഷണി തുടർക്കഥയാകുന്നു. ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനം റായ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം 6E812തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ റായ്പൂർ വിമാനത്താവളത്തിലെത്തിയ വിമാനം പരിശോധിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് കീർത്തൻ റാത്തോഡ് വ്യക്തമാക്കി. ഒക്‌ടോബർ 26 വരെയുള്ള 13 ദിവസത്തിനിടെ 300ലധികം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നത്. മിക്ക ഭീഷണികളും സോഷ്യൽ മീഡിയ വഴിയാണ് നൽകിയതെന്ന് സർക്കാർ ഏജൻസികൾ പറഞ്ഞു. ഒക്‌ടോബർ 22ന് മാത്രം ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും 13 വീതം വിമാനങ്ങൾ ഉൾപ്പെടെ 50ഓളം വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

Leave A Reply

Your email address will not be published.