Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തൃശൂർ പൂരം കലക്കൽ ; എഡിജിപിക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു കോടതി

തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ കുമാറിനെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ആണ് ഹർജി ഫയലിൽ സ്വീകരിച്ചത്. പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടൽ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോൺഗ്രസ് നേതാവ് വിആർ അനൂപ് ആണ് ഹർജി നൽകിയത്. എഡിജിപി എംആർ അജിത്കുമാറിനെ കേസിൽ പ്രതിചേർക്കാത്ത പശ്ചാത്തലത്തിലാണ് ഹർജി. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഡിജിപി സർക്കാരിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആരെയും പ്രതി ചേർത്തിട്ടില്ല. തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം പൂരം കലക്കിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എത്തിയിരുന്നു. തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ പേരാണോ പൂരം കലക്കൽ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Leave A Reply

Your email address will not be published.