പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി തന്നെ റദ്ദ് ചെയ്തു. കേസിലെ പ്രതിയായിരുന്ന രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നും ഒത്ത് തീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. കോടതിയെ സമീപിച്ച യുവതിയും രാഹുലിനെതിരെ പരാതിയില്ലെന്നും രാഹുൽ മർദിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു.
ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായെന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ രാഹുൽ കുറ്റക്കാരനാണന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ കേസ് കോടതി പരിഗണിക്കുന്നതിനിടയിൽ യുവതി മൊഴിമാറ്റി. രാഹുൽ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധ പ്രകാരമാണ് പരാതി നൽകിയതെന്നും യുവതി കോടതിയെ അറിയിച്ചു. ഭാര്യയുമായി മറ്റു പ്രശ്നങ്ങളില്ലെന്നും ഒരുമിച്ച് ജീവിക്കണമെന്നും രാഹുലും കോടതിയിൽ സത്യവാങ്മൂലം നൽകി. യുവതിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയ കേസാണ് ജസ്റ്റിസ് എ ബ