Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കോഴിക്കോട് അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്ന് അത്തോളിയിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. 37 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബസുകളുടെ മുൻഭാഗം തകർന്ന നിലയിലാണ്. ഡ്രെെവർ സീറ്റിന്റെ സമീപഭാഗം ഭൂരിഭാഗവും തകർന്നു. ബസിന്റെ തകർന്ന ഭാഗത്ത് കൂടെയാണ് ഡ്രെെവറെ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പുറത്തെടുത്തത്.

Leave A Reply

Your email address will not be published.