തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് പള്ളിച്ചന്ത പൈനുവിള കിഴക്കതിൽ ലിജി (33) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രാജിക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് അപകടം ഉണ്ടായത്. ശൂരനാട് അഴകിയകാവ് ക്ഷേത്രത്തിനു സമീപത്തുവച്ചു തെരുവു നായ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ഇരുവരെയും ശാസ്താം കോട്ടയിലെ സ്വകാര്യ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ലിജിയെ രക്ഷിക്കാനായില്ല. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ലിജി.