Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തൃശൂരില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

മണിയൻകിണർ ആദിവാസി കോളനിക്ക് സമീപം പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 6.30ന് പ്രദേശ വാസികളാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനത്തിനോടും വാണിയമ്പാറ റബർ എസ്റ്റേറ്റ് ഭൂമിയോടും ചേർന്നുള്ള പ്രദേശത്തായിരുന്നു ജഡം. മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള സോളാർ വൈദ്യുതി വേലിയില്‍ പിൻകാലുകള്‍ കുടുങ്ങിയ നിലയിലായിരുന്നു. വീഴ്ചയിലുള്ള ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

Leave A Reply

Your email address will not be published.