അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ പിന്മാറ്റത്തിനും മത്സര രംഗത്തേക്കുള്ള കമല ഹാരിസിന്റെ വൈകിയുള്ള കടന്നുവരവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ കമലയുടെ വൈകിയുള്ള വരവിനിടയിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ നേരിയ പോയിന്റിന് മുന്നിലാണ് നിലവില്‍ കമലയെന്നാണ് പോള്‍ സര്‍വേ സൂചിപ്പിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ്- ഇപ്‌സോസ് പോള്‍ പ്രകാരം കമലയ്ക്ക് നാല് പോയിൻ്റിൻ്റെ ലീഡാണുള്ളത്. ഇന്ന് രാത്രിയോടെ ദേശീയ കണ്‍വെന്‍ഷന്‍ ആരംഭിക്കാനിരിക്കെ കമല ഹാരിസിന്റെ മുന്നേറ്റം ഡെമോക്രാറ്റുകള്‍ക്ക് ചെറുതല്ലാത്ത ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഇന്ന് നടക്കുന്ന കണ്‍വെന്‍ഷനിലാകും കമല ഔദ്യോഗികമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നോമിനേറ്റ് ചെയ്യപ്പെടുക. ഏറ്റവും പുതിയ പോള്‍ പ്രകാരം കമല ഹാരിസിന് 49 പോയിന്റാണുള്ളത്. 45 പോയിന്റാണ് ട്രംപിനുള്ളത്. കഴിഞ്ഞ ജൂലൈയിലെ പോളില്‍ ട്രംപിന് 43 പോയിന്റും ബൈഡന് 42 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്.