Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പള്ളിയിൽ എത്തിയ കൈകുഞ്ഞിൻ്റെ അരഞ്ഞാണം മോഷ്ടിച്ചു ; യുവതി അറസ്റ്റിൽ

പള്ളിയിൽ പ്രാർത്ഥനക്കിടെ കൈകുഞ്ഞിൻ്റെ അരഞ്ഞാണം മോഷ്ടിച്ച യുവതി പിടിയിൽ. നിറമരുതുർ സ്വദേശിനി മലയിൽ ദിൽഷാദ് ബീ​ഗത്തെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം ഉണ്ടായത്. തിരൂർ പാൻബസാറിലെ പള്ളിയിൽ നമസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിൻ്റെ അരഞ്ഞാണമാണ് യുവതി മോഷ്ടിച്ചത്. വിവരം അറിഞ്ഞെത്തിയ തിരൂർ പൊലീസ് ഉടൻ തന്നെ യുവതിയെ കസ്റ്റഡിയിൽ എടുത്തു. യുവതിയെ ആദ്യം ചോദ്യം ചെയ്തപ്പോൾ സ്വർണ്ണം എടുത്തില്ല എന്ന തരത്തിലാണ് മറുപടി പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ യുവതി മാല മോഷ്ടിച്ച് വിഴുങ്ങിയതായി കണ്ടെത്തിയതോടെ പൊലീസ് യുവതിയുടെ എക്സറേ എടുത്ത് പരിശോധിക്കുകയായിരുന്നു. ഡോക്ടർമാർ യുവതിയുടെ ശരീരത്തിൽ സ്വർണത്തിൻ്റെ അംശം കണ്ടെത്തി. തുടർന്ന് പ്രതിയെ മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ സി ഐ കെ ജെ ജിനേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.