വയനാട് രക്ഷാപ്രവർത്തനത്തിനായി ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കൾ വനത്തിൽ കുടുങ്ങി. കുടുങ്ങിയ മൂന്ന് പേരെയും കരയിലെത്തിച്ചു. മൂന്ന് പേരും സുരക്ഷിത സ്ഥാനത്താണ്. സൂചിപ്പാറയിൽ സലിം, മുഹ്സിൻ, റഹീസ് എന്നിവരാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത്. മൂന്ന് പേരും മലപ്പുറം നിലമ്പൂർ സ്വദേശികളാണ്. കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായാണ് മൂവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. സൂചിപ്പാറ ബേസ് ക്യാമ്പിലെത്താന്‍ 2 മണിക്കൂര്‍ നടക്കണം. കാലാവസ്ഥ അനുകൂലമെങ്കില്‍ എയര്‍ലിഫ്റ്റ് നടത്തും. പൊലീസ് അനുമതി വാങ്ങാതെയാണ് മൂവരും രക്ഷാപ്രവര്‍ത്തനത്തിനായി സൂചിപ്പാറയിലേക്ക് പോയത്. ഇന്നലെ ഉച്ചയ്ക്കാണ് മൂവരും മുണ്ടേരിയില്‍ നിന്ന് പുറപ്പെട്ടത്. മൂന്ന് മണിക്കൂര്‍ നടത്തിയ കഠിനമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവരെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരില്‍ ഒരാളുടെ കാലിന് പരുക്കേറ്റിട്ടുണ്ട്.