Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ജീവനക്കാരുടെ മദ്യപാനം അനുവദിക്കില്ല ;മന്ത്രി കെബി ഗണേഷ് കുമാർ

കെഎസ്ആർ‌ടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇത് യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയ്ക്ക് കാരണമാകുന്നുണ്ട്. ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ഈ പരിശോധന മൂലം ഒരു പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അപകടങ്ങൾ കുറയുമ്പോൾ നൽകേണ്ട കോമ്പൻസേഷൻ തുകയും കുറയും. അപകടങ്ങൾ കുറഞ്ഞതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടായത്. മൂന്നു മാസത്തിനുള്ളിൽ റെക്കോർഡ് കളക്ഷൻ ആണ് ഉണ്ടായതെന്നു മന്ത്രി പറഞ്ഞു. കൊറോണ കാലത്ത് ഉണ്ടായിരുന്ന നഷ്ടത്തിൽ നിന്നും കെഎസ്ആർടിസി ലാഭാകരമായി കര കയറിയെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ‌ വ്യക്തമാക്കി. പരിശോധന നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ കുറവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം തീർത്തു കൊടുക്കാനുള്ള കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.