Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും മെട്രോ ട്രാക്കിലേക്ക് വീണു ; കൊച്ചിയിൽ സ‍ര്‍വീസ് തടസപ്പെട്ടു

കനത്ത മഴയിൽ കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു. ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണതോടെയാണ് ആദ്യം സർവീസ് തടസ്സപ്പെട്ടത്. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് ഫ്ളക്സ് ബോർഡ് മറിഞ്ഞു വീണത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചു. തുടർന്ന് ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത്-കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവെക്കേണ്ടി വന്നു.

Leave A Reply

Your email address will not be published.