Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൊല്ലത്ത് പോസ്റ്റ് ഓഫീസ് കത്തി നശിച്ചു

കൊല്ലം കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചു. ഇന്നലെ രാത്രിയിലുണ്ടായ തീപിടുത്തം ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടത്. കമ്പ്യൂട്ടറുകളും രേഖകളും കത്തി നശിച്ച നിലയിലാണ്. രാവിലെ ജീവനക്കാരെത്തിയപ്പോൾ പോസ്റ്റ് ഓഫീസ് കത്തി നശിച്ച നിലയിലായിരുന്നു. ഷോട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകട വിവരം പുറത്തു വന്നതോടെ പൊലീസും ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിലെ എല്ലാ ഉപകരണങ്ങളും പൂർണമായി കത്തി നശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Leave A Reply

Your email address will not be published.