Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയ്ക്ക് മുന്നിൽ; ഇതുവരെ മാറ്റിവച്ചത് 35 തവണ

<strong>NATIONAL NEWS -ന്യൂഡൽഹി</strong> : എസ്.എന്‍.സി. ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ മുന്നിലേക്ക്. ഇതുവരെ 35 തവണ മാറ്റിവെച്ച കേസ് ഇന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഇത്തവണ കേസ് മാറ്റിവെക്കാൻ ആരും അപേക്ഷ നൽകാത്തതിനാൽ കേസ് ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി
ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.

2017ൽ സുപ്രീം കോടതിയിൽ എത്തിയ ലാവലിൻ കേസ് ഇതുവരെ നാലു ബെഞ്ചുകളിലായി 35 തവണയാണ് മാറ്റിവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ,​
മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ
ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
ഇത് കൂടാതെ കേസിൽ വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എഞ്ചിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

Leave A Reply

Your email address will not be published.