Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

എഴുകോൺ ഗ്രാമപഞ്ചായത്ത് ശുചീകരണം

LOCAL NEWS- എഴുകോൺ ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവാ- മാലിന്യ മുക്തനവകേരളം ക്യാമ്പയിന്റെ
ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ, പൊതുകിണർ പരിസരം വൃത്തിയാക്കി.
എഴുകോൺ പഞ്ചായത്തിലെ കൊച്ചാഞ്ഞിലിമൂട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ കാടുകയറി കിടന്ന അറുപറക്കോണം
ഗവ.ടെക്‌നിക്കൽ സ്കൂൾ പരിസരവും കൊച്ചാഞ്ഞിലിമൂട് പൊതുകിണർ പരിസരവും വൃത്തിയാക്കി.
സ്കൂൾ പരിസരത്തു നിന്നു ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്കു കൈമാറുകയും
കാടു വെട്ടിതെളിക്കുകയുമാണ് പരിപാടിയുടെ ഭാഗമായി ചെയ്തത്.
ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.രതീഷ് കിളിത്തട്ടിൽ പരിപാടി ഉത്ഘാടനം ചെയ്തു.
സി.ഡി.എസ്.അംഗം രാധിക അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതിയംഗം ഷീജ ടി.ആർ. മേറ്റുമാരായ
സൗമ്യമോൾ,സുഗന്ധി വിക്രമൻ, ബിന്ദു,സരിത തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.