Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഗുജറാത്തിൽ പ്രളയസാഹചര്യം: സർദാർ സരോവർ ഉൾപ്പെടെ അണക്കെട്ടുകൾ തുറന്നു, നദികൾ കരകവിഞ്ഞു

NATIONAL NEWS-അഹമ്മദാബാദ് : ഗുജറാത്തിൽ കനത്ത മഴ.
ഏഴോളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പഞ്ച്മഹൽ, ദഹോദ്, ഖേദ, ആരവല്ലി, മഹിസാഗർ, ബനാസ്കാന്ത, സബർകാന്ത എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
സർദാർ സരോവർ ഉൾപ്പെടെയുള്ള പ്രധാന അണക്കെട്ടുകൾ തുറന്നുവിട്ടതിനാൽ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.
ദക്ഷിണ – മധ്യ ഗുജറാത്തിൽ പ്രളയസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ പതിനായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
മഴക്കെടുതിയിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റുന്നതു തുടരുന്നു. വഡോധരയിൽ 250 ഓളം പേരെയും ബറൂച്ചിൽ മൂന്നൂറോളം പേരെയും ദേശീയ – സംസ്ഥാന ദുരന്തനിവാരണ സംഘങ്ങൾ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ നർമദ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.