KERALA NEWS TODAY-കാസർകോട് : നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്.
കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി, നടനുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിലുണ്ട്.
എറണാകുളത്തേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇൻസ്പെക്ടർ ജി.പി.മനുരാജിന്റെ നേതൃത്വത്തിലാണ് ചന്തേര പൊലീസിന്റെ അന്വേഷണം