Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നിപ: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി; ഈ മാസം 24 വരെ ഓൺലൈൻ ക്ലാസുകൾ

KERALA NEWS TODAY-കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി.
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
പഠനം മുടങ്ങാതിരിക്കാൻ ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു.
രോഗം പകരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചതെന്ന് കലക്ടർ ഫേയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം ജില്ലയിൽ ഇതിനകം ആറ് പേർ നിപ പോസിറ്റീവ് ആയെന്നാണ് പരിശോധനാഫലം, ഇതിൽ രണ്ട് പേർ മരണപ്പെട്ടു. നിലവിൽ 1080 പേരാണ് സമ്പർക്കപട്ടികയിൽ ഉള്ളത്, ഇതിൽ 297 പേർ ഹൈ റിസ്ക് സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നവരാണ്.

എന്നാല്‍ യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. ഈ ദിവസങ്ങൾ അവധിആഘോഷങ്ങൾക്കുള്ള അവസരമാക്കരുതെന്നും അനാവശ്യ യാത്രകൾ, ഒത്തുചേരലുകൾ നിർബന്ധമായും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ എ ഗീത നിർദ്ദേശിച്ചു.

Leave A Reply

Your email address will not be published.