Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നിപ; വയനാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

KERALA NEWS TODAY-കല്പറ്റ : കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിജില്ലയായ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കി.
ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

രോഗപ്രതിരോധപ്രവർത്തനങ്ങൾക്കും സർവൈലൻസിനും നേതൃത്വം നൽകുന്നതിനും അടിയന്തരസാഹചര്യങ്ങളുണ്ടായാൽ ഫലപ്രദമായി നേരിടുന്നതിനും ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരെയെല്ലാം ഉൾപ്പെടുത്തി 15 കോർ കമ്മിറ്റികളും രൂപവത്കരിച്ചു.
ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും സമ്പർക്കമുണ്ടായിട്ടുള്ളവർ ആരോഗ്യവകുപ്പിനെ എത്രയുംപെട്ടെന്ന് വിവരമറിയിക്കണമെന്നും ഡി.എം.ഒ. ഡോ. പി. ദിനീഷ് പറഞ്ഞു. കൺട്രോൾ റൂം നമ്പർ: 04935 240390.

Leave A Reply

Your email address will not be published.