Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കോഴിക്കോട് രണ്ട് പേരുടെ മരണത്തിൽ അസ്വാഭാവികത; നിപയെന്ന് സംശയം

KERALA NEWS TODAY-കോഴിക്കോട് : കോഴിക്കോട്ടെ രണ്ട് പനിമരണങ്ങളിൽ അസ്വാഭാവികത.
നിപ സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്.
ഇതോടെ കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണവും സംഭവിച്ചത്. ആരോഗ്യ വകുപ്പ് പരിശോധനകൾ ഊർജിതമാക്കി.

മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. മരിച്ച വ്യക്തികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.