Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ACCIDENT NEWS-തിരുവനന്തപുരം : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലിയൂർ, കാക്കാമൂല, ടി.എം. സദനത്തിൽ അർജ്ജുൻ ( ശംഭു – 21 ) ആണ് മരിച്ചത്. തിരുവല്ലം – പാച്ചല്ലൂരിലാണ് അപകടമുണ്ടായത്.
കാക്കാമൂല സ്വദേശി, ശ്രീദേവ് (21), വെണ്ണിയൂർ, നെല്ലിവിള ഗ്രേസ് നഗറിൽ അമൽ (21) എന്നവർക്കാണ് പരിക്കേറ്റത്.
വണ്ടിത്തടം എസിഇ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. പാച്ചല്ലൂർ കുളത്തിൻ കര ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അർജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave A Reply

Your email address will not be published.