Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

‘പുതുപ്പള്ളിയിൽ പുതിയവോട്ടർമാരെ ആകർഷിക്കുന്നതിൽ വീഴ്ചപറ്റി’ – കെ. മുരളീധരൻ

KERALA NEWS TODAY-കോഴിക്കോട് : കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ എം.പി.
പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പുതുപ്പള്ളിയിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിച്ചു.
സഹതാപവും സർക്കാറിനെതിരായ വികാരവും പ്രതിഫലിച്ചു, എന്നാൽ, പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ചപറ്റി.
നേതൃത്വം ഒരിടത്തുതന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനംകൊണ്ടാണ് മികച്ച വിജയം നേടിയത്.
എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് സാധിക്കില്ല. അതിനാൽ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം.
പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്’, മുരളീധരൻ പറഞ്ഞു.

കിറ്റ് കൊടുക്കും എന്ന് പറഞ്ഞെങ്കിലും തിരുവോണ ദിവസം ആറ് ലക്ഷം പേർക്ക് പോലും കിറ്റ് കൊടുക്കാൻ പറ്റിയില്ല. ഓണം കഴിഞ്ഞ് കിറ്റ് വേണ്ട എന്ന് തീരുമാനിച്ച് കിറ്റ് വാങ്ങാതിരുന്നവർ പോലും ഉണ്ട്. പലർക്കും ഓണം കഴിഞ്ഞുള്ള കിറ്റ് വിതരണം അപമാനിക്കുന്നതിന് തുല്യമായാണ് തോന്നിയത്. പിണറായി വിജയൻ തന്റെ മന്ത്രിസഭയിൽ അഴിമതി ഇല്ലെന്ന് തുടക്കംമുതൽ പറഞ്ഞിരുന്നു. എന്നാൽ, പുതുപ്പള്ളി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എസി മൊയ്തീനെതിരെ ഇ.ഡി. അന്വേഷണവും അറസ്റ്റിന്റെ വക്കിൽ വരെ എത്തുന്ന സാഹചര്യവും ഉണ്ടായി. എല്ലാം കൊണ്ടും സർക്കാരിനെതിരായ വികാരവും മറ്റ് ഘടകങ്ങളും ചേർന്നപ്പോൾ ആരും വിചാരിക്കാത്ത ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ ജയിക്കാൻ പറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു, മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

Leave A Reply

Your email address will not be published.