Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വൈദ്യുതി ക്ഷാമം: റദ്ദാക്കിയ 4 കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ ആലോചന

KERALA NEWS TODAY-തിരുവനന്തപുരം : വൈദ്യുതി ക്ഷാമം തുടരുന്ന സാഹചര്യത്തിൽ, നടപടിക്രമങ്ങളിലെ
വീഴ്ച മൂലം റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ പഴയ 465 മെഗാവാട്ടിന്റെ 4 കരാറുകൾ പുനരുജ്ജീവിപ്പിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാൻ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഈ മാസം മുതൽ നവംബർ വരെ മാസാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ ഇന്നലെ തുറന്നപ്പോൾ 12 കമ്പനികൾ പങ്കെടുത്തെങ്കിലും യൂണിറ്റിന് 6.95 രൂപ മുതൽ 7.87 രൂപ വരെയാണ് ആവശ്യപ്പെട്ടത്.
ഈ മാസം 150 മെഗാവാട്ടിന് 7.60, ഒക്ടോബറിൽ 100 മെഗാവാട്ടിന് 7.87, നവംബറിൽ 100 മെഗാവാട്ടിന് 6.95 എന്നിങ്ങനെയാണ് വില.
പഴയ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ നിയമപരവും സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിലയിരുത്തി. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശവും തേടിയിരുന്നു.
പല കാര്യങ്ങളിലും രണ്ടഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് അന്തിമ തീരുമാനത്തിനായി മന്ത്രിസഭയ്ക്കു വിടുന്നത്.
ഇതു സംബന്ധിച്ച കുറിപ്പ് ചീഫ് സെക്രട്ടറി തയാറാക്കി മന്ത്രിസഭയ്ക്കു സമർപ്പിക്കും.
റദ്ദാക്കിയ കരാർ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമോ എന്നു പഠിക്കാൻ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയത്.
റദ്ദാക്കിയ കരാർ അനുസരിച്ചുള്ള വൈദ്യുതിക്കു യൂണിറ്റിന് പരമാവധി 4.29 രൂപയേ വിലയുള്ളൂ.
കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വകുപ്പ് 108 അനുസരിച്ച്, റദ്ദാക്കിയ കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ നയ തീരുമാനം എടുത്തു റഗുലേറ്ററി കമ്മിഷനു നിർദേശം നൽകണം എന്ന് ബോർഡ് ആവശ്യപ്പെട്ടിരുന്നു.
കമ്മിഷൻ ഉത്തരവിട്ടാൽ ഉൽപാദകർ ബോർഡിനു വീണ്ടും വൈദ്യുതി നൽകേണ്ടി വരും

Leave A Reply

Your email address will not be published.