KERALA NEWS TODAY-കൊച്ചി : ചന്ദ്രനിലെ ശിവശക്തി നാമകരണം പിൻവലിക്കണമെന്നു കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ആവിശ്യപ്പെട്ടു.
ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് ഇന്ത്യയുടെ ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് അനുചിതമാണ്.
സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ ഗവേഷണ രംഗത്ത് മുന്നേറ്റമുണ്ടാക്കിയ വ്യക്തികളുടെയോ പേരാണ് നൽകാനാവുന്നത്. ആകാശഗോളങ്ങൾക്കും ബഹിരാകാശയിടങ്ങൾക്കും പേര് നൽകുന്നതിന് രാജ്യാന്തര ജ്യോതിശാസ്‌ത്ര യൂണിയൻ അംഗീകരിച്ച മാനദണ്ഡങ്ങളാണ് എല്ലാ രാജ്യങ്ങളും പിന്തുടരുന്നത്.
അക്കാദമികവും ശാസ്ത്രീയാവുമായ ഇത്തരം കാര്യങ്ങളിൽ രാജ്യാന്തര മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ആ മേഖലകളിൽ ഒറ്റപ്പെടുന്നതിന് കാരണമായേക്കാം- പരിഷത് ചൂണ്ടിക്കാട്ടി.