KERALA NEWS TODAY-നെടുങ്കണ്ടം : മാവടിയിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്.
പ്രതികളെന്നു സംശയിക്കുന്ന മാവടി സ്വദേശികളായ സജി, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
നായാട്ടുസംഘങ്ങളാണു കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി 11.35ന് ആണ് ഇന്ദിര നഗർ പ്ലാക്കൽ സണ്ണി (57) വെടിയേറ്റു മരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ സണ്ണിയുടെ ശരീരത്തിൽനിന്നു നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകൾ കണ്ടെത്തിയിരുന്നു.
നായാട്ടുസംഘം വന്യമൃഗത്തെ വെടിവച്ചപ്പോൾ ഉന്നംതെറ്റി സണ്ണിക്കു കൊണ്ടതാണെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ ഉറങ്ങുകയായിരുന്ന സണ്ണിയുടെ മുഖത്ത് അടുക്കളവാതിൽ തുളച്ചെത്തിയ തിര പതിക്കുകയായിരുന്നു. ഏലക്കാടുകളാൽ ചുറ്റപ്പെട്ട മേഖലയിലാണു വീട്. അന്വേഷണത്തിനായി കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെയും നെടുങ്കണ്ടം സിഐ ജർലിൻ വി.സ്കറിയയുടെയും നേതൃത്വത്തിൽ 50 അംഗ സംഘത്തെ നിയോഗിച്ചു.