Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രം ഭ്രമയുഗത്തിന്റെചീത്രീകരണം ആരംഭിച്ചു.

KERALA NEWS TODAY-തിരുവന്തപുരം : ഹൊറർ ത്രില്ലറുമായി മമ്മൂട്ടി ബ്രഹ്മ യുഗത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും കൊച്ചിയിലുമായി ആരംഭിച്ചു. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് ബ്രഹ്മയുഗം പറയുന്നത്.
ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്ന് അവതരിപ്പിക്കുന്ന ബ്രഹ്മ യുഗം മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളിൽ ആയി 2024 ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് സംവിധായകൻ പറയുന്നത്.
ചിത്രത്തിൽ നായകനായി എത്തുന്നതും മെഗാസ്റ്റാർ മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ സിദ്ധാർത്ഥ ഭരത് അമൽ ദ ലിസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രഗൽഭരായ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് സംവിധായകൻ രാഹുൽ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ബ്രഹ്മ യുഗം.

Leave A Reply

Your email address will not be published.