KERALA NEWS TODAY-തിരുവനന്തപുരം : പാറശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാളെ പൊലീസ് പിടികൂടി.
ഷൈജു ഡി ആണ് പാറശാല പൊലീസിന്റെ പിടിയിലായത്.
മദ്യപിച്ച് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഷൈജുവന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഷൈജു പ്രാദേശിക സിഐടിയു പ്രവർത്തകനാണെന്നാണു കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ചൊവ്വാഴ്ചയാണ് പൊൻവിള ജംക്‌ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചത്. രാത്രി സ്തൂപത്തിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു. സ്ഥലത്തു പൊലീസിന്റെ വലിയ വിന്യാസമുണ്ട്. സംഭവത്തിൽ രൂക്ഷവിമർശനമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടർ ഇവിടെയുണ്ടെന്നു തെളിയിക്കുന്നതാണു സംഭവമെന്നായിരുന്നു പ്രതികരണം.