KERALA NEWS TODAY- സംസ്ഥാനത്ത് ഈ വർഷം ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്.
1556 മില്ലിമീറ്റർ മഴയാണ് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 16 വരെ ലഭിക്കേണ്ടിയിരുന്നത് .
എന്നാൽ 877.1 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത് . ആകെ മഴയുടെ 44 ശതമാനം കുറവ്. ജൂണിൽ 40% മഴ മാത്രമാണ് കിട്ടിയത്. എന്നാൽ അത് ജൂലായായപ്പോൾ 90 ശതമാനം മില്ലി മീറ്റർ മഴ സംസ്ഥാനത്ത് ലഭിച്ചു . ആഗസ്റ്റിൽ സ്ഥിതി വീണ്ടും രൂക്ഷമായി. ഓഗസ്റ്റ് ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ലഭിക്കേണ്ട മഴ എന്നു പറയുന്നത് 254.6 മില്ലി മീറ്റർ ആയിരുന്നു. എന്നാൽ സംസ്ഥാനത്ത് ലഭിച്ചത് വെറും 25.1 മില്ലി മീറ്റർ മഴ മാത്രം. 90 ശതമാനം കുറവാണ് കാല വർഷ റിപ്പോർട്ടറുകൾ രേഖപ്പെടുത്തിയത് .
ഈ വർഷത്തെ അപേഷിച്ച കഴിഞ്ഞ വർഷമായിരുന്നു കാല വർഷം ശക്തിപ്രാപിച്ചത് . അതും ഓഗസ്റ്റ് ആദ്യ വാരങ്ങളിൽ അടുത്താ രണ്ടാഴ്ച്ചയും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നനാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ
മുന്നറിയിപ്പ് .