Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മലപ്പുറത്ത് എൻഐഎ റെയ്ഡ്; 4 മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ഒരേസമയം പരിശോധന

KERALA NWES TODAY-മലപ്പുറം : മലപ്പുറത്ത് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്.
നാലു പേരുടെ വീടുകളിലാണ് ഇന്നു രാവിലെ മുതൽ പരിശോധന നടക്കുന്നത്.
നാലിടത്തും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.

രാജ്യവ്യാപകമായി പല സംസ്ഥാനങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് സൂചന. കേരളത്തിൽ മലപ്പുറത്തെ നാലിടങ്ങൾക്കൊപ്പം പത്തോളം ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി വിവരം. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് പരിശോധനയെന്നാണ് സൂചന.

Leave A Reply

Your email address will not be published.