Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

രക്ഷാദൗത്യത്തിന് കോഴിക്കോട് നിന്ന് 18 അംഗ സന്നദ്ധ സംഘം ഷിരൂരിലേക്ക്

കർണാടക ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനായി കോഴിക്കോട് നിന്ന് സന്നദ്ധസംഘം ഷിരൂരിലേക്ക് തിരിച്ചു. മുക്കത്ത് നിന്നുള്ള 18 അം​ഗ രക്ഷാദൗത്യസംഘമാണ് ഷിരൂരിലേക്ക് തിരിച്ചത്. സംഘത്തിൽ രക്ഷാപ്രവർത്തന വിദഗ്ധരും ഉണ്ട്. എൻ്റെ മുക്കം, പുൽപറമ്പ് രക്ഷാസേന, കർമ ഓമശ്ശേരി എന്നീ സന്നദ്ധ സംഘടനകളിലെ അഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി ഷിരൂരിലെത്തുന്നത്. നിലവിൽ അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസവും പുരോ​ഗമിക്കുകയാണ്. കരയിലും പുഴയിലും തിരച്ചിൽ നടത്തുന്നുണ്ട്. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തിരച്ചിലിനായി എത്തിക്കും.

മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക്‌ റഡാറിന്റെ സഹായത്തോടെ തിരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ​ഗം​ഗാവാലി പുഴയിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും തിരച്ചിൽ നടത്തും. റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ലായിരുന്നു. തുടർന്നാണ് ​ഗം​ഗാവാലി പുഴയിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.